ഹിന്ദു വിരുദ്ധ പോസ്റ്ററുകൾ പതിച്ച പാർട്ടി നേതാവിനെ സസ്‌പെൻഡ് ചെയ്ത് ഇമ്രാൻ ഖാൻ

Share with your friends

പാക്കിസ്ഥാനിലെ ഹിന്ദു വിഭാഗക്കാരെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റർ പതിച്ച പാർട്ടി നേതാവിനെതിരെ അച്ചടക്ക നടപടിയുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തെഹ്രീക് ഇ ഇൻസാൻ പാർട്ടിയുടെ ലാഹോർ ജനറൽ സെക്രട്ടറിയെയാണ് ഇമ്രാൻ ഖാൻ സസ്‌പെൻഡ് ചെയ്തത്.

മിയാൻ അക്രം ഉസ്മാൻ എന്ന പാർട്ടി നേതാവിനെതിരെയാണ് നടപടി. ന്യൂനപക്ഷങ്ങൾക്കെതിര അപകീർത്തികരമായ പരാമർശങ്ങൾ അടങ്ങിയ പോസ്റ്റർ പതിച്ചതിനാണ് നടപടി. പാർട്ടി നയങ്ങൾക്ക് വിരുദ്ധ നിലപാടാണെന്ന് ചൂണ്ടിക്കാണിച്ചാണ് സസ്‌പെൻഷൻ

ഫെബ്രുവരി 5 കാശ്മീർ ഐക്യദാർഢ്യ ദിനത്തിലാണ് ഹിന്ദുവിരുദ്ധ പോസ്റ്ററുകൾ പാക്കിസ്ഥാനിൽ പതിച്ചത്. ഹിന്ദുക്കളോട് വാക്കുകൾ കൊണ്ടല്ല, സൈന്യത്തെ ഉപയോഗിച്ചാണ് സംസാരിക്കേണ്ടത് എന്നായിരുന്നു പോസ്റ്ററിലെ വാക്കുകൾ

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!