മഹാദുരന്തമായി കൊറോണ വൈറസ്: മരണസംഖ്യ ആയിരം കടന്നു, ഇന്നലെ മാത്രം 103 മരണം

മഹാദുരന്തമായി കൊറോണ വൈറസ്: മരണസംഖ്യ ആയിരം കടന്നു, ഇന്നലെ മാത്രം 103 മരണം

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ചൈനക്ക് പുറമെ ഹോങ്കോംഗ്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനയില്‍ 1011 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 103 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍

കൊറോണ വൈറസ് ബാധിതരുടെ എണ്ണം ചൈനയില്‍ 42,300 ആയി ഉയര്‍ന്നു. ചൈനക്ക് പുറമെ മറ്റ് രാജ്യങ്ങളിലായി 400 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ധൈര്യം കൈവിടരുതെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് ജനങ്ങളോട് അഭ്യര്‍ഥിച്ചു. ബീജിംഗില്‍ വിവിധ മേഖലകളില്‍ നേരിട്ടെത്തി ആരോഗ്യപ്രവര്‍ത്തകരോട് സംസാരിക്കാനും അദ്ദേഹം തയ്യാറായി.

Share this story