മുംബൈ ഭീകരാക്രമണക്കേസ് മുഖ്യ സൂത്രധാരൻ ഹാഫിസ് സഈദിന് 11 വർഷം തടവുശിക്ഷ

മുംബൈ ഭീകരാക്രമണക്കേസ് മുഖ്യ സൂത്രധാരൻ ഹാഫിസ് സഈദിന് 11 വർഷം തടവുശിക്ഷ

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരനും പാക് തീവ്രവാദിയുമായ ഹാഫിസ് സഈദിന് 11 വർഷം തടവുശിക്ഷ വിധിച്ച് പാക് കോടതി. ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിച്ച കേസിലാണ് ശിക്ഷ. ഓരോ കേസിനുമായി 15,000 രൂപ വീതം പിഴശിക്ഷ ചുമത്തിയിട്ടുമുണ്ട്

പാക് ഭീകരവിരുദ്ധ കോടതിയുടേതാണ് നടപടി. മുമ്പും ഹാഫിസ് സഈദ് വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതെല്ലാം പ്രഹസനം മാത്രമായി മാറുകയായിരുന്നു. ജമാഅത്ത് ഉദ്ദുവ എന്ന സംഘടനയുടെ മറവിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിച്ചുവെന്ന കുറ്റത്തിനാണ് നിലവിൽ ശിക്ഷ ലഭിച്ചിരിക്കുന്നത്.

ലാഹോറിൽ നിന്നും ഗുജ്രൻവാളിലേക്കുള്ള യാത്രക്കിടെയാണ് ഹാഫിസ് സഈദിനെ അറസ്റ്റ് ചെയ്തത്. 11 എഫ് ഐ ആറുകളാണ് കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Share this story