സുഖമായിരിക്കുന്നു; വിഷാദരോഗിയായി മാറിയെന്ന മകന്റെ വെളിപ്പെടുത്തൽ തള്ളി പെലെ

സുഖമായിരിക്കുന്നു; വിഷാദരോഗിയായി മാറിയെന്ന മകന്റെ വെളിപ്പെടുത്തൽ തള്ളി പെലെ

താൻ വിഷാദരോഗിയും ഏകാകിയുമായി മാറിയെന്ന മകന്റെ വെളിപ്പെടുത്തൽ തള്ളി ഫുട്‌ബോൾ ഇതിഹാസം പെലെ. ശാരീരിക ബുദ്ധിമുട്ടുകലെ അതിന്റേതായ രീതിയിൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു

സുഖമായിരിക്കുന്നു. നല്ല ദിവസവും മോശം ദിവസവും എനിക്കുണ്ടാകാറുണ്ട്. ്എന്റെ പ്രായത്തിലുള്ളവർക്ക് അത് സാധാരണമാണ്. അതേക്കുറിച്ചോർത്ത് ഒട്ടും ആശങ്കയില്ല. എനിക്ക് ആത്മവിശ്വാസവും ദൃഢനിശ്ചയവുമുണ്ടെന്നും പെലെ വ്യക്തമാക്കി. ഈ ഒക്ടോബറിൽ അദ്ദേഹത്തിന് 80 വയസ്സ് തികയും

കഴിഞ്ഞ ദിവസമാണ് പെലെക്ക് വിഷാദരോഗമാണെന്ന് മകൻ എഡീഞ്ഞോ വെളിപ്പെടുത്തിയത്. മോശം ആരോഗ്യസ്ഥിതിയാണ് അദ്ദേഹത്തെ വിഷാദ രോഗത്തിലേക്ക് എത്തിച്ചതെന്നും എഡീഞ്ഞോ പറഞ്ഞിരുന്നു.

Share this story