ഇറാഖിലെ അമേരിക്കൻ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം; ആളപായമില്ല

ഇറാഖിലെ അമേരിക്കൻ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം; ആളപായമില്ല

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അമേരിക്കൻ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം. എംബസിക്ക് സമീപം നിരവധി റോക്കറ്റുകൾ പതിച്ചതായി അമേരിക്കൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇറാൻ സൈനിക ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് പിന്നാലെ ബാഗ്ദാദിലെ യു എസ് എംബസിക്ക് നേരെ നിരവധി ആക്രമണങ്ങളാണ് നന്നത്.

ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ എത്ര റോക്കറ്റുകൾ പതിച്ചുവെന്ന് വ്യക്തമല്ല. ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീൻ സോണിലാണ് ആക്രണം നടന്നത്. ഒക്ടോബറിന് ശേഷം യു എസ് എംബസിക്ക് നേരെ നടക്കുന്ന ഒമ്പതാമത്തെ ആക്രമണമാണിത്.

Share this story