കാലിഫോര്‍ണിയയിലെ സെമിത്തേരിയില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയതില്‍ ദുരൂഹതയെന്ന് പോലീസ്

കാലിഫോര്‍ണിയയിലെ സെമിത്തേരിയില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയതില്‍ ദുരൂഹതയെന്ന് പോലീസ്

മൊയ്തീന്‍ പുത്തന്‍‌ചിറ


കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ ഒരു സെമിത്തേരിയില്‍ ശവക്കുഴിക്ക് സമീപം മൂന്ന് പുരുഷന്മാരെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രിപ്പിള്‍ കൊലപാതകങ്ങളുടെ അന്വേഷണം ആരംഭിച്ചു.

നോര്‍ത്ത് പെറിസ് ബൊളിവാര്‍ഡിലെ 900 ബ്ലോക്കിലുള്ള പെരിസ് താഴ്‌വരയിലെ ഒരു ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് 10:20 ഓടെയാണ് ഷെരീഫ് ഡപ്യൂട്ടികള്‍ സംഭവസ്ഥലത്ത് എത്തിയതെന്ന് റിവര്‍സൈഡ് കൗണ്ടി ഷെരീഫ് ഓഫീസ് പറഞ്ഞു.

പോലീസ് എത്തുന്നതിനു മുന്‍പ് മൃതദേഹങ്ങള്‍ കണ്ടതായി സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു മൃതദേഹം വളഞ്ഞും, മറ്റൊന്ന് കിടക്കുന്ന അവസ്ഥയിലും, മൂന്നാമത്തേത് സ്ലീപ്പിംഗ് ബാഗില്‍ പൊതിഞ്ഞ പോലെയുമായിരുന്നെന്ന് ദൃക്‌സാക്ഷി റാണ്ടി റിയോസ് പറഞ്ഞു. മറ്റൊരു ദൃക്‌സാക്ഷിയായ മരിയ മിറാന്‍ഡയും രണ്ട് മൃതദേഹങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തു. വളരെ സങ്കടകരമായ ഒരു രംഗമായിരുന്നു അതെന്ന് ഇരുവരും പറയുന്നു. അന്വേഷണം നടത്തുന്നതിനാല്‍ സെമിത്തേരി താല്‍ക്കാലികമായി അടച്ചതായി അധികൃതര്‍ അറിയിച്ചു.

കൊലപാതകം ഒരു ഒറ്റപ്പെട്ട സംഭവമാണെന്ന് നിലവില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും, ഈ മാസം ആദ്യം പ്രദേശത്ത് നടന്ന ഒരു ജോടി മാരക ആക്രമണങ്ങളുമായി ബന്ധമുണ്ടോ എന്നും ഡിറ്റക്ടീവുകള്‍ അന്വേഷിക്കുന്നുണ്ട്. ഇരകളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

സംഭവം നെഞ്ചിടിപ്പോടെയാണ് കേട്ടതെന്ന് പെറിസ് മേയര്‍ മൈക്കല്‍ വര്‍ഗാസ് പറഞ്ഞു. ഈ സാഹചര്യത്തില്‍ അന്വേഷണം ത്വരിതപ്പെടുത്തുമെന്നും, കുറ്റം ചെയ്തവരെ എത്രയും വേഗം കണ്ടെത്തുമെന്നും മേയര്‍ പ്രസ്താവനയില്‍ അറിയിച്ചു.

Share this story