ട്രംപിന്റെ ഇന്ത്യാ സന്ദർശനം: മതസ്വാതന്ത്ര്യം സംബന്ധിച്ച വിഷയത്തിൽ ചർച്ചയുണ്ടാകുമെന്ന് വൈറ്റ് ഹൗസ്

ട്രംപിന്റെ ഇന്ത്യാ സന്ദർശനം: മതസ്വാതന്ത്ര്യം സംബന്ധിച്ച വിഷയത്തിൽ ചർച്ചയുണ്ടാകുമെന്ന് വൈറ്റ് ഹൗസ്

ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിൽ പൗരത്വ ഭേദഗതിയും എൻ ആർ സിയും വിഷയമാകുമെന്ന് സൂചനകൾ. മതസ്വാതന്ത്ര്യത്തെ കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തുമെന്നാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ അറിയിച്ചത്.

സി എ എ, എൻ ആർ സി തുടങ്ങിയ വിഷയങ്ങളിൽ നരേന്ദ്രമോദിയുമായി ചർച്ച നടത്താൻ ട്രംപ് ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് മതസ്വാതന്ത്ര്യത്തെ കുറിച്ച് ചർച്ചയുണ്ടാകുമെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചത്.

ഇന്ത്യയും അമേരിക്കയും ജനാധിപത്യ മതസ്വാതന്ത്ര്യ മൂല്യങ്ങളുടെ പാരമ്പര്യമുള്ള രാജ്യങ്ങളാണ്. അതിനാൽ തന്നെ പൊതുവേദിയിലും സ്വകാര്യ സംഭാഷണങ്ങളിലും പ്രസിഡന്റ് ട്രംപ് മതസ്വാതന്ത്ര്യം സംബന്ധിച്ച വിഷയം ഉന്നയിക്കും. മതന്യൂനപക്ഷങ്ങൾക്ക് വേണ്ടി ഇന്ത്യ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന പ്രതീക്ഷയിൽ ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്ന് മോദിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.

Share this story