ഡൽഹി കലാപം ദു:ഖകരമെന്ന് ഐക്യരാഷ്ട്രസഭ; സംഘർഷം ഒഴിവാക്കണമെന്ന് അന്റോണിയോ ഗുട്ടറസ്

ഡൽഹി കലാപം ദു:ഖകരമെന്ന് ഐക്യരാഷ്ട്രസഭ; സംഘർഷം ഒഴിവാക്കണമെന്ന് അന്റോണിയോ ഗുട്ടറസ്

ഡൽഹി കലാപത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. കലാപത്തിലെ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നും സംഘർഷങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടു.

സമാധാനപരമായി പ്രതിഷേധിക്കാൻ അവസരമൊരുക്കണം. കലാപം ദു:ഖകരമാണ്. ഡൽഹിയിലെ സംഭവങ്ങൾ അതിയായി വേദനിപ്പിക്കുന്നുവെന്ന് യു എൻ വക്താവും പ്രതികരിച്ചു

കാലപത്തിൽ മരിച്ചവരുടെ എണ്ണം 29 ആയി ഉയർന്നു. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവർ എവിടെയാണെന്ന കാര്യത്തിൽ ഇനിയും വിവരം ലഭിച്ചിട്ടില്ല. അതേസമയം നിലവിൽ ഡൽഹിയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. ഇന്ന് എവിടെയും മറ്റ് അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല

കലാപത്തിൽ ഉണ്ടായ കോടികളുടെ നാശനഷ്ടം തിട്ടപ്പെടുത്താനുള്ള നടപടികൾ ഉടൻ ആരംഭിക്കും. വീടുകളും സ്ഥാപനങ്ങളും കത്തിച്ചതിനാൽ താമസിക്കാൻ ഇടമില്ലാതായവർക്കായി അഭയകേന്ദ്രങ്ങൾ തുറക്കും. പ്രാണരക്ഷാർഥം വീട് വിട്ടോടിയ പലരും ഇനിയും മടങ്ങിയെത്തിയിട്ടില്ല. പാഠപുസ്തകങ്ങൾ അടക്കം കത്തി നശിച്ചതിനാൽ വിദ്യാർഥികളുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്.

Share this story