ഇദ്‌ലിബിൽ സിറിയൻ സൈന്യത്തിന്റെ വ്യോമാക്രമണം; 29 തുർക്കിഷ് സൈനികർ കൊല്ലപ്പെട്ടു

ഇദ്‌ലിബിൽ സിറിയൻ സൈന്യത്തിന്റെ വ്യോമാക്രമണം; 29 തുർക്കിഷ് സൈനികർ കൊല്ലപ്പെട്ടു

വടക്കുപടിഞ്ഞാറൻ സിറിയൻ നഗരമായ ഇദ്‌ലിബിൽ സിറയൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 29 തുർക്കിഷ് സൈനികർ കൊല്ലപ്പെട്ടു. നിരവധി സൈനികർക്ക് പരുക്കേറ്റതായും തുർക്കി അധികൃതർ അറിയിച്ചു. എന്നാൽ വാർത്തയോട് സിറിയ ഇതുവരെ പ്രതകരിച്ചിട്ടില്ല

ഇദ്‌ലിബിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി വിമതരുമായുള്ള ഏറ്റുമുട്ടൽ സൈന്യം ശക്തമാക്കിയിരുന്നു. റഷ്യയുടെ സഹായത്തോടെയാണ് വിമതർക്കെതിരായ നീക്കം സിറിയ ശക്തമാക്കിയിരിക്കുന്നത്.

ഈ മാസം ഇദ്‌ലിബിൽ സിറിയൻ സൈന്യം നടത്തിയ ആക്രമണത്തിൽ 13 തുർക്കിഷ് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സിറിയക്ക് തുർക്കി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇദ്‌ലിബിലെ വിമതനീക്കത്തിന് തുർക്കിയുടെ പിന്തുണയുണ്ട്.

Share this story