അമേരിക്കയിൽ കൊറോണ ബാധയെ തുടർന്ന് ആദ്യ മരണം; യൂറോപ്പിൽ രോഗം പടരുന്നു

കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കയിലും മരണം റിപ്പോർട്ട് ചെയ്തു. ചൈനയിൽ പടർന്നു പിടിച്ച രോഗം ലോകത്തിന്റെ വിവിധ ഭാഗങ്ങറിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആദ്യ മരണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ അമേരിക്കയിലെ വാഷിംഗ്ടൺ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

അമേരക്കയിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ഭയക്കേണ്ട സാഹചര്യമില്ലെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. വാഷിംഗ്ടണിലെ 50 വയസ്സ് പിന്നിട്ട സ്ത്രീയാണ് കൊറോണ ബാധിച്ച് മരിച്ചത്.

ചൈനയിൽ രോഗവ്യാപനം കുറയുകയും മറ്റ് രാഷ്ട്രങ്ങളിൽ രോഗം വർധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ചൈനക്ക് പുറത്ത് വിവിധ രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിച്ചതോടെ ആശങ്കയും വർധിക്കുകയാണ്.

ഇറാനിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 205 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ദക്ഷിണകൊറിയയിൽ രോഗബാധിതരുടെ എണ്ണം 3150 ആയി. 17 മരണമാണ് ദക്ഷിണ കൊറിയയിൽ സംഭവിച്ചിരിക്കുന്നത്.

യൂറോപ്പിൽ ഇറ്റലിയിലാണ് കൊറോണ ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. 43 പേർ ഇറ്റലിയിൽ രോഗം ബാധിച്ച് മരിച്ചു. ആയിരത്തിലധികം പേർ ചികിത്സയിലാണ്.

Share this story