കൊവിഡ് 19: അമേരിക്കയിൽ മരണസംഖ്യ ആറായി; വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നു

കൊവിഡ് 19: അമേരിക്കയിൽ മരണസംഖ്യ ആറായി; വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നു

അമേരിക്കയിൽ കൊവിഡ് 19(കൊറോണ വൈറസ്) ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു. വാഷിംട്ഗണിലാണ് ആറ് മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാലിഫോർണിയയിൽ മാത്രം ഇരുപത് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിൽ 39 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. യൂറോപ്പിൽ ഇറ്റലിയിലാണ് കൊവിഡ് 19 ഏറ്റവും ഭീകരമായി പടർന്നുപിടിച്ചത്. ഇറ്റലിയിൽ മാത്രം 56 പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചു.

ഇന്ത്യയടക്കം അറുപത് രാജ്യങ്ങളിലായി 90294 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ മൂവായിരത്തിന് മുകളിലായി

Share this story