താലിബാൻ നേതാവുമായി ഫോണിൽ സംസാരിച്ചു; കലാപമുണ്ടാകില്ലെന്ന് ഉറപ്പ് നൽകി; ട്രംപ്

താലിബാൻ നേതാവുമായി ഫോണിൽ സംസാരിച്ചു; കലാപമുണ്ടാകില്ലെന്ന് ഉറപ്പ് നൽകി; ട്രംപ്

ദോഹ സമാധാന കരാറിൽ നിന്നും താലിബാൻ പിൻവാങ്ങുന്നതിനിടെ താലിബാൻ നേതാവുമായി ഫോണിൽ സംസാരിച്ചതായി അമേരിക്കൻ പ്രസിഡന്റ്. താലിബാൻ നേതാവ് മുല്ല അബ്ദുൽ ഘനി ബറാദുമായി നല്ല സംഭാഷണമാണ് നടന്നതെന്നും ട്രംപ് വ്യക്തമാക്കി.

താലിബാൻ നേതാവുമായി സംസാരിച്ചു. നല്ല സംഭാഷണമാണ് ഞങ്ങൾ തമ്മിൽ നടന്നത്. കലാപങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി. ആക്രമണങ്ങൾ ആവശ്യമില്ലെന്നും താൻ പറഞ്ഞതായി ട്രംപ് വെളിപ്പെടുത്തി.

മുല്ല അബ്ദുൽ ഘനിയും ട്രംപും തമ്മിൽ ഫോണിൽ സംസാരിച്ചതായി താലിബാൻ വക്താവ് സാബിഹുല്ല മുജാഹിദും സ്ഥിരീകരിച്ചു.

Share this story