അഫ്ഗാനിൽ രാഷ്ട്രീയ റാലിക്ക് നേരെ വെടിവെപ്പ്; 27 പേർ കൊല്ലപ്പെട്ടു, വീഡിയോ

അഫ്ഗാനിൽ രാഷ്ട്രീയ റാലിക്ക് നേരെ വെടിവെപ്പ്; 27 പേർ കൊല്ലപ്പെട്ടു, വീഡിയോ

അഫ്ഗാനിസ്ഥാൻ തലസ്ഥാന നഗരമായ കാബൂളിൽ രാഷ്ട്രീയ റാലിക്ക് നേരെയുണ്ടായ വെടിവെപ്പിൽ 27 പേർ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കമാണ് 27 പേർ മരിച്ചത്. മുപ്പതോളം പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു

അമേരിക്കയും താലിബാനും തമ്മിൽ സമാധാന കരാറുണ്ടാക്കിയ ശേഷം അഫ്ഗാനിസ്ഥാനിൽ നടക്കുന്ന ആദ്യത്തെ പ്രധാന ആക്രണമാണിത്. ഒന്നര വർഷം കൊണ്ട് അഫ്ഗാനിൽ നിന്ന് സൈനികരെ പിൻവലിക്കാനുള്ള കരാറിലാണ് അമേരിക്കയും താലിബാനും തമ്മിൽ ഒപ്പിട്ടത്.

അഫ്ഗാൻ ചീഫ് എക്‌സിക്യൂട്ടീവ് അബ്ദുള്ള അബ്ദുള്ള റാലിയിൽ സംസാരിച്ചു കൊണ്ടിരിക്കെയാണ് ആക്രമണം നടന്നത്. അബ്ദുള്ള അത്ഭുതകരമായി ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു

Share this story