ഫേസ്ബുക്ക് ജീവനക്കാർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു; ഓഫീസുകൾ അടച്ചു

ഫേസ്ബുക്ക് ജീവനക്കാർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു; ഓഫീസുകൾ അടച്ചു

കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിന്റെ ലണ്ടൻ ഓഫീസും സിങ്കപ്പൂരിലെ ആസ്ഥാന ഓഫീസിന്റെ ഒരു ഭാഗവും അടച്ചു. ജീവനക്കാരിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

ഫേസ്ബുക്കിന്റെ മറീന വൺ ഓഫീസിലെ ജീവനക്കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാൾ അടുത്തിടെ ലണ്ടൻ ഓഫീസും സന്ദർശിച്ചിരുന്നു. ഇതോടെയാണ് ലണ്ടൻ ഓഫീസും അടച്ചിടാൻ തീരുമാനമായത്. മാർച്ച് 9 വരെ ഓഫീസുകൾ പ്രവർത്തിക്കില്ല

വൈറസ് ബാധ സ്ഥിരീകരിച്ച ഓഫീസുകൾ വൈറസ് മുക്തമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഫേസ്ബുക്ക് അറിയിച്ചു. സിങ്കപ്പൂർ ഓഫീസിലെ ജീവനക്കാരോട് മാർച്ച് 13 വരെ വീട്ടിലിരുന്ന ജോലി ചെയ്യാൻ നിർദേശിച്ചതായും കമ്പനി അറിയിച്ചു.

ഫേസ്ബുക്കിന്റെ ഷാങ്ഹായ് ഓഫീസ് നേരത്തെ അടച്ചിരുന്നു. ഇറ്റലി, ദക്ഷിണ കൊറിയ, സാൻ ഫ്രാൻസിസ്‌കോ എന്നിവിടങ്ങളിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനും നിർദേശിച്ചു

Share this story