ഹോളിവുഡ് നടൻ ടോം ഹാങ്ക്‌സിനും ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചു

ഹോളിവുഡ് നടൻ ടോം ഹാങ്ക്‌സിനും ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചു

വിഖ്യാത ഹോളിവുഡ് നടൻ ടോം ഹാങ്ക്‌സിനും ഭാര്യക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ടോം ഹാങ്ക്‌സ് തന്നെയാണ് വിവരം ട്വിറ്റർ വഴി സ്ഥിരീകരിച്ചത്. പുതിയ സിനിമയുടെ ഭാഗമായി ഓസ്‌ട്രേലിയയിലാണ് താരമുള്ളത്.

ജലദോഷവും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കൊറോണ പരിശോധന നടത്തിയെന്നും ഫലം വന്നപ്പോൾ പോസീറ്റീവ് ആണെന്നും ടോം അറിയിച്ചു. ഭാര്യ റീത്തക്ക് പനിയെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. ഇതും പോസീറ്റീവ് ഫലമാണ് ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു. ആരോഗ്യ അധികൃതരുടെ നിർദേശപ്രകാരം തങ്ങൾ ഇരുവരും ഐസോലേഷൻ വാർഡിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി

Share this story