കനേഡിയൻ പ്രധാനമന്ത്രി ഐസോലേഷൻ വാർഡിൽ; രോഗ ഭീതിയിൽ ട്രംപും

കനേഡിയൻ പ്രധാനമന്ത്രി ഐസോലേഷൻ വാർഡിൽ; രോഗ ഭീതിയിൽ ട്രംപും

ഭാര്യക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ബ്രിട്ടനിൽ പൊതുപരിപാടിക്ക് പോയി തിരിച്ചുവന്നതിന് പിന്നാലെയാണ് ട്രൂഡോയുടെ ഭാര്യ സോഫിക്ക് കൊവിഡ് 19ന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്.

ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും വിദഗ്ധ ഡോക്ടർമാരുടെ സംഘം ഇരുവരെയും നിരീക്ഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു. നേരത്തെ ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും ഇറാൻ ആരോഗ്യമന്ത്രിക്കും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു

അടുത്തിടെ തന്നെ സന്ദർശിച്ച ബ്രസീൽ പ്രസ് സെക്രട്ടറിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കടുത്ത ആശങ്കയിലാണ്. സി എൻ എൻ ആണ് വാർത്ത റിപപ്ോർട്ട് ചെയ്യുന്നത്.

നിലവിൽ 118 രാജ്യങ്ങളിലായി 1,25,000 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരുടെ എണ്ണം 4600 കടന്നു. ഇറ്റലിയിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇന്നലെ മാത്രം 186 പേരാണ് ഇറ്റലിയിൽ മരിച്ചത്.

Share this story