ഇറ്റലിയിൽ മരണസംഖ്യ 1016 ആയി; റോമിൽ പള്ളികൾ അടച്ചിടുന്നു, അസാധാരണ സാഹചര്യം

ഇറ്റലിയിൽ മരണസംഖ്യ 1016 ആയി; റോമിൽ പള്ളികൾ അടച്ചിടുന്നു, അസാധാരണ സാഹചര്യം

കൊറോണ വൈറസിനെ തുടർന്ന് ഇറ്റലിയിൽ മരണസംഖ്യ 1016 ആയി ഉയർന്നു. വ്യാഴാഴ്ച മാത്രം രാജ്യത്ത് 189 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വൈറസ് ബാധിതരുടെ എണ്ണം 15,112 ആയി ഉയർന്നു.

രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങി. ഭക്ഷ്യവസ്തുക്കളും മരുന്നുകളും വിൽക്കുന്ന കടകൾ ഒഴികെ ഹോട്ടലുകളും ബാറുകളും അടക്കം എല്ലാ കടകളും അടച്ചുപൂട്ടാൻ നിർദേശം നൽകി.

റോമിലെ എല്ലാ കത്തോലിക്ക പള്ളികളും അടച്ചിടും. 900ഓളം പള്ളികളാണ് റോമിൽ അടിച്ചിടുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി.

Share this story