സ്പാനിഷ് പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കും കൊറോണ വൈറസ്; രാജ്യത്ത് 196 പേര്‍ മരിച്ചു

സ്പാനിഷ് പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കും കൊറോണ വൈറസ്; രാജ്യത്ത് 196 പേര്‍ മരിച്ചു

മൊയ്തീന്‍ പുത്തന്‍‌ചിറ


കൊറോണ വൈറസ് അഥവാ ‘കൊവിഡ്-19’ എന്ന കൊലയാളിയാല്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ അസ്വസ്ഥരായാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ഈ കൊലയാളി വൈറസ് മൂലം ലോകത്താകമാനം 5,832 പേരാണ് മരണപ്പെട്ടത്. അതേസമയം, സ്പോര്‍ട്സ് മേഖലയിലെ വലിയ കളിക്കാര്‍ക്കും അഭിനേതാക്കള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഈ വൈറസില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

ബ്രിട്ടന്‍റെ ആരോഗ്യമന്ത്രിക്കും, കാനഡയുടെ പ്രധാനമന്ത്രിയുടെ ഭാര്യ സോഫിക്കുശേഷം ഇപ്പോള്‍ സ്പാനിഷ് പ്രധാനമന്ത്രിയുടെ ഭാര്യക്കും വൈറസ് ബാധിച്ചിരിക്കുുന്നു. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാസിന്‍റെ ഭാര്യ ബെഗോണ ഗോമസിന് കൊറോണ പോസിറ്റീവ് ആണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സ്പാനിഷ് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. അവരിപ്പോള്‍ മാഡ്രിഡിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചികിത്സയിലാണ്.

അതേസമയം, സാസിന്‍റെ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്കും കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്പാനിഷ് മന്ത്രിസഭയില്‍ പ്രാദേശികകാര്യ മന്ത്രിയും സമത്വ മന്ത്രിയുമാണ് കൊറോണയുടെ പിടിയിലായത്. ഇതിനുപുറമെ മറ്റ് കാബിനറ്റ് മന്ത്രിമാരെയും പരിശോധനയ്ക്ക് വിധേയരാക്കി. ഈ രണ്ട് മന്ത്രിമാരൊഴികെ ഒരു മന്ത്രിയും പരിശോധയ്ക്ക് വിധേയരായിട്ടില്ല.

എന്നിരുന്നാലും, 196 പേരുടെ മരണത്തിനു ശേഷം സ്പെയിനില്‍ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്പെയിനില്‍ 6,391 പേര്‍ക്ക് കൊറോണ ബാധിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. അതേസമയം 517 പേരെ നിരീക്ഷണത്തിന് വിധേയരാക്കി. കൊറോണ മൂലം 217 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനയിലാണ് ഏറ്റവും കൂടുതല്‍ നാശം സംഭവിക്കുന്നത്. ഈ പകര്‍ച്ചവ്യാധി ചൈനയില്‍ ആരംഭിച്ചു എന്നത് ശ്രദ്ധേയമാണ്. ഈ കൊലയാളി വൈറസ് മൂലം ഇതുവരെ ചൈനയില്‍ മൂവായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു. ചൈനയ്ക്കുശേഷം ഏറ്റവും കൂടുതല്‍ മരണമടഞ്ഞത് ഇറ്റലിയിലാണ്. കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യയും കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത് ഈയ്യിടെയാണ്.

Share this story