കൊവിഡിൽ മരണസംഖ്യ ഏഴായിരം കടന്നു; രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്

കൊവിഡിൽ മരണസംഖ്യ ഏഴായിരം കടന്നു; രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്

കൊവിഡ് 19 രോഗബാധയെ തുടർന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം ഏഴായിരം കടന്നു. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി എൺപതിനായിരമായി. വൈറസ് വ്യാപനം രൂക്ഷമായതോടെ വിവിധ രാഷ്ട്രങ്ങൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രംഗത്തുവന്നിട്ടുണ്ട്. ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ജനങ്ങൾ പുറത്തിറങ്ങുന്നത് വിലക്കി. സ്വിറ്റ്‌സർലാൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

യൂറോപ്യൻ രാജ്യങ്ങളിലാണ് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷം. ഇറ്റലിയിൽ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 349 പേരാണ് മരിച്ചത്. ഇറ്റലിയിൽ മാത്രം മരണസംഖ്യ 2100 ആയി. മരുന്നുകൾക്കും രാജ്യത്ത് കനത്ത ക്ഷാമം നേരിടുകയാണ്. രക്ഷപ്പെടാൻ സാധ്യതയുള്ളവർക്ക് മാത്രമായി ചികിത്സ ഒതുക്കി. ഇതോടെ പ്രായമുള്ള രോഗബാധിതർ കൂട്ടത്തോടെ മരിക്കേണ്ട അവസ്ഥയാണ്

ഫ്രാൻസിൽ ജനങ്ങൾ പുറത്തിറങ്ങുന്നത് വിലക്കി പ്രസിഡന്റ് ഉത്തരവിറക്കി. പരസ്പര സമ്പർക്കം ഒഴിവാക്കണമെന്ന് ബ്രിട്ടനും നിർദേശിച്ചു. ജർമനി വ്യാപാര കേന്ദ്രങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു. അടിയന്തരമായി മരുന്ന് വേണമെന്ന ഇറ്റലിയുടെ അഭ്യർഥനയോട് യൂറോപ്യൻ രാഷ്ട്രങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല

Share this story