ചൂട് കൂടിയ കാലാവസ്ഥയിൽ കൊറോണ വ്യാപനം നടക്കില്ലെന്ന് മിഥ്യാധാരണയെന്ന് ലോകാരോഗ്യ സംഘടന

ചൂട് കൂടിയ കാലാവസ്ഥയിൽ കൊറോണ വ്യാപനം നടക്കില്ലെന്ന് മിഥ്യാധാരണയെന്ന് ലോകാരോഗ്യ സംഘടന

ചൂട് കൂടിയതോ ഈർപ്പമുള്ളതോ ആയ കാലാവസ്ഥയിൽ കൊറോണ വൈറസ് വ്യാപനം നടക്കില്ലെന്ന് കരുതുന്നത് മിഥ്യാ ധാരണയെന്ന് ലോകാരോഗ്യ സംഘടന. ഏത് കാലാവസ്ഥയിലും കൊറോണ വ്യാപനം നടക്കാം. കൊറോണ ബാധിത പ്രദേശങ്ങളിൽ ജീവിക്കുമ്പോഴോ, അവിടേക്ക് യാത്ര ചെയ്യുമ്പോഴോ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയാണ് വേണ്ടത്.

ശുചിത്വപരിപാലനം വളരെ പ്രധാനമാണ്. തുടർച്ചയായി വൃത്തിയായി കൈകൾ കഴുകേണ്ടത് അത്യാവശ്യമാണ്. തണുപ്പുള്ളതോ മഞ്ഞുള്ളതോ ആയ കാലവസ്ഥയിൽ കൊറോണ പടരില്ലെന്ന വാദവും തെറ്റാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു

ചൂടുവെള്ളത്തിൽ കുളിച്ചാൽ കൊറോണ വൈറസുകളെ തടയാമെന്ന ധാരണയും തെറ്റാണ്. കൊതുകുകൾ കൊറോണ പടർത്തുന്നുവെന്ന ധാരണയും തെറ്റാണ്.

Share this story