കൊറോണ വൈറസിനെ പ്രതിരോധിച്ച് ചൈന; പ്രഭവ കേന്ദ്രമായ വുഹാനിൽ പുതിയ രോഗികളില്ല

കൊറോണ വൈറസിനെ പ്രതിരോധിച്ച് ചൈന; പ്രഭവ കേന്ദ്രമായ വുഹാനിൽ പുതിയ രോഗികളില്ല

കൊറോണ വൈറസന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ പ്രതിരോധ നടപടികൾ ഫലം കാണുന്നു. ബുധനാഴ്ച നഗരത്തിൽ ഒരാൾക്ക് പോലും വൈറസ് ബാധയില്ല. ചൈനയിൽ കൊറോണ റിപ്പോർട്ട് ചെയ്തതിന് ശേഷം ഇതാദ്യമായാണ് വുഹാനിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്തത്.

ജനുവരി 23 മുതൽ വുഹാനിൽ കർശനമായ പ്രതിരോധ നടപടികൾ ഏർപ്പെടുത്തിയിരുന്നു. നഗരത്തിലെ 1.1 കോടി ജനങ്ങൾക്ക് വീടുകളിൽ സമ്പർക്ക വിലക്ക്ഏർപ്പെടുത്തി. നാല് കോടിയിലേറെ ജനങ്ങളെ പുറത്തിറക്കുന്നതിൽ വിലക്കി. കടുത്ത നിയന്ത്രണങ്ങളോടെയാണ് വുഹാൻ കൊറോണയെ പിടിച്ചു കെട്ടിയത്.

വുഹാന് പുറമെ മറ്റ് നഗരങ്ങളിലും കൊറോണ വൈറസ് വ്യാപനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 80928 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതിൽ 3245 പേർ മരിച്ചു. 70420 പേർക്ക് പൂർണമായും രോഗം ഭേദമായി.

Share this story