മിയാമിയിൽ ഗേ ഫെസ്റ്റിവലിൽ പങ്കെടുത്ത ഭൂരിഭാഗം പേർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു

മിയാമിയിൽ ഗേ ഫെസ്റ്റിവലിൽ പങ്കെടുത്ത ഭൂരിഭാഗം പേർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു

-അമേരിക്കയിലെ മിയാമിയിൽ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി സംഘടിപ്പിച്ച ഗേ ഫെസ്റ്റിവലിൽ പങ്കെടുത്ത ഭൂരിഭാഗം പേർക്കും കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. പതിനായിരങ്ങളാണ് ഗേ ഫെസ്റ്റിവലിൽ പങ്കെടുത്തത്. പിന്നീട് നടന്ന പരിശോധനയിലാണ് ഇതിൽ പങ്കെടുത്ത മിക്കവർക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

മാർച്ച് നാലിനാണ് ഫെസ്റ്റിവൽ ആരംഭിച്ചത്. മാർച്ച് 10 വരെ ഇതു നീണ്ടു നിന്നു. അതേസമയം ഫെസ്റ്റിവലിൽ പങ്കെടുത്തവർക്ക് സാനിറ്റൈസറും മറ്റും നൽകിയിരുന്നുവെന്നും വൈറസ് പടർന്നത് എവിടെ നിന്നാണെന്ന് വ്യക്തമല്ലെന്നും സംഘാടകർ പറയുന്നു.

Share this story