സ്ഥിതി നിയന്ത്രണാതീതം: കൊവിഡിൽ മരണസംഖ്യ 14,600; ഇറ്റലിയിൽ ഒറ്റദിവസത്തിനിടെ 651 മരണം

സ്ഥിതി നിയന്ത്രണാതീതം: കൊവിഡിൽ മരണസംഖ്യ 14,600; ഇറ്റലിയിൽ ഒറ്റദിവസത്തിനിടെ 651 മരണം

ലോകത്തിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 14,600ന് മുകളിലായി. 3,35,403 പേർ ഇതുവരെ രോഗബാധിതരായി. ഇറ്റലിയിലാണ് സ്ഥിതിഗതികൾ ഏറ്റവും രൂക്ഷം. ഇറ്റലിയിൽ ഒറ്റ ദിവസത്തിനിടെ 651 പേരാണ് മരിച്ചത്. ഇതോടെ ഇറ്റലിയിൽ മരണസംഖ്യ 5476 ആയി ുയർന്നു.

കൊവിഡ് ബാധ സ്ഥിരീകരിച്ച ഡോക്ടറുമായി സമ്പർക്കത്തിലേർപ്പെട്ടതിനാൽ ജർമൻ ചാൻസലർ ആഞ്ചല മെർക്കൽ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. വരും ദിവസങ്ങളിൽ മെർക്കൽ വീട്ടിലിരുന്നാകും ജോലി ചെയ്യുകയെന്നും എല്ലാ ദിവസവും പരിശോധനക്ക് വിധേയമാക്കുമെന്നും സർക്കാർ വക്താവ് അറിയിച്ചു. അമേരിക്കയിൽ മരണസംഖ്യ നാനൂറിന് മുകളിലായി.

കാനഡയിൽ മരണസംഖ്യയിൽ അമ്പത് ശതമാനത്തിന്റെ വർധനവുണ്ടായി. ഫ്രാൻസിൽ മരണം 600 കടന്നു. അതേസമയം സിറിയ, മൊസംബിക് രാജ്യങ്ങളിൽ കൂടി കൊവിഡ് 19 ബാധ പുതുതായി സ്ഥിരീകരിച്ചു

Share this story