കോവിഡ് 19: സാക്സോഫോൺ ഇതിഹാസം മനു ദിബാംഗോ അന്തരിച്ചു

കോവിഡ് 19: സാക്സോഫോൺ ഇതിഹാസം മനു ദിബാംഗോ അന്തരിച്ചു

കോവിഡ് 19 ബാധയെ തുടർന്ന ആഫ്രിക്കൻ സാക്സോഫോൺ ഇതിഹാസം മനു ദിബാംഗോ (86) അന്തരിച്ചു. കൊറോണ വൈറസ് ബാധയെത്തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. മരണവിവരം അദ്ദേഹത്തിന്റെ തന്നെ ഫെയ്സ്ബുക്ക് പേജിലൂടെ ബന്ധുക്കൾ പുറത്തുവിട്ടു.

കൊറോണ ബാധ നിലനിലൽക്കുന്ന സാഹചര്യത്തിൽ മരണാനന്തര ചടങ്ങുകൾ വളരെ സ്വകാര്യമായേ നടത്തുന്നുള്ളൂവെന്നും നിലവിലെ സാഹചര്യങ്ങൾ മാറിയ ശേഷം അനുശോചനചടങ്ങ് സംഘടിപ്പിക്കുമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നു.

1933ൽ അന്നത്തെ ഫ്രഞ്ച് കോളനി ആയിരുന്ന കാമറൂണിലാണ് ദിബാംഗോയുടെ ജനനം. മനു ദിബാംഗോ, സോൾ മക്കോസ, മക്കോസ മാൻ തുടങ്ങിയവയാണ് പ്രധാന ആൽബങ്ങൾ. ദക്ഷിണാഫ്രിക്കയിലെ ലോഡ്‌സ്മിത്ത് മംബാസോ, അമേരിക്കയിലെ ഹെർബി ഹാൻഹോക്ക് തുടങ്ങിയ പ്രശസ്ത താരങ്ങളോടൊപ്പം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഇമ്മാനുവൽ ദിബാംഗോ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്.

Share this story