ഒരു മണിക്കൂറിനകം കൊവിഡ് 19 പരിശോധനാ ഫലം; പുതിയ ടെസ്റ്റുമായി ബ്രിട്ടനിലെ ഗവേഷകർ

ഒരു മണിക്കൂറിനകം കൊവിഡ് 19 പരിശോധനാ ഫലം; പുതിയ ടെസ്റ്റുമായി ബ്രിട്ടനിലെ ഗവേഷകർ

കൊവിഡ് 19നെ തിരിച്ചറിയാനുള്ള അതിവേഗ പരിശോധനയുമായി ബ്രിട്ടനിൽ നിന്നുള്ള ഗവേഷകർ.

അൻപത് മിനിറ്റിനുള്ളിൽ പരിശോധനാ ഫലം ലഭിക്കുന്ന ടെസ്റ്റുമായാണ് ഗവേഷകർ രംഗത്തെത്തിയിരിക്കുന്നത്. സ്മാർട് ഫോൺ അധിഷ്ഠിതമായ ടെസ്റ്റാണിത്. യുകെയിലെ ഈസ്റ്റ് ആംഗ്ലിയയിലെ ഗവേഷകരാണ് ടെസ്റ്റ് തയാറാക്കിയത്.

നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ജീവനക്കാരിൽ ടെസ്റ്റ് പരീക്ഷണം നടത്തും. നിലവിൽ ഉള്ള കൊറോണ വൈറസ് പരിശോധനാ ഫലം ലഭിക്കാൻ ഒന്നോ രണ്ടോ ദിവസം എടുക്കാറുണ്ട്. എന്നാൽ ഈ ടെസ്റ്റ് ആ സമയ പരിധിയെ മറികടക്കും. പരീക്ഷണം വിജയമായാൽ കൊറോണ വൈറസ് വ്യാപനത്തെ തടയാൻ പ്രയോജനപ്രദമായ മാർഗമായിരിക്കുമിത്.

ആരോഗ്യ ജീവനക്കാർക്ക് രോഗം പകർന്നോ എന്ന് ടെസ്റ്റിലൂടെ വളരെ വേഗം ഉറപ്പിക്കാനാകും. ആരോഗ്യ മേഖലയിലുള്ളവരെ ലക്ഷ്യമിട്ടാണ് ടെസ്റ്റ് വികസിപ്പിച്ചത് തന്നെ.

Share this story