കൊറോണയെ ചെറുക്കാൻ 64 രാജ്യങ്ങൾക്ക് അമേരിക്കയുടെ സാമ്പത്തിക സഹായം; ഇന്ത്യക്ക് 2.9 മില്യൺ ഡോളർ

കൊറോണയെ ചെറുക്കാൻ 64 രാജ്യങ്ങൾക്ക് അമേരിക്കയുടെ സാമ്പത്തിക സഹായം; ഇന്ത്യക്ക് 2.9 മില്യൺ ഡോളർ

കൊറോണ വൈറസിനെ ചെറുക്കാൻ 64 രാജ്യങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് അമേരിക്ക. 174 മില്യൺ ഡോളറാണ് 64 രാജ്യങ്ങൾക്കായി നൽകുക. ഇതിൽ ഇ്ത്യയിൽ 217 കോടി രൂപയിലധികം സഹായം ലഭിക്കും.

ഫെബ്രുവരിയിൽ യു എസ് പ്രഖ്യാപിച്ച 100 മില്യൺ ഡോളർ സഹായത്തിന് പുറമെയാണ് പുതിയ ധനസഹായം. അമേരിക്കയുടെ ആഗോള പ്രതികരണ സാമ്പത്തിക പാക്കേജിന്റെ ഭാഗമാണ് പുതിയ പ്രഖ്യാപനം.

കൊറോണ ഏറ്റവും ഗുരുതരമായി നേരിടുന്ന 64 രാജ്യങ്ങൾക്കാണ് സഹായം. ലബോറട്ടറി സംവിധാനങ്ങൾ തയ്യാറാക്കുക, രോഗനിർണയം, നിരീക്ഷണം സജീവമാക്കുക, പ്രതികരണത്തിനും തയ്യാറെടുപ്പിനും മറ്റുമായി സാങ്കേതിക വിദഗ്ധരെ സഹായിക്കാനും ഇന്ത്യൻ സർക്കാരിനെ പിന്തുണക്കുന്നതിനായി 2.9 മില്യൺ ഡോളർ നൽകുന്നതായി യു എസ് അധികൃതർ അറിയിച്ചു

കഴിഞ്ഞ 20 വർഷത്തിനിടെ ഇന്ത്യക്ക് അമേരിക്ക 2.8 ബില്യൺ ഡോളർ സഹായം നൽകിയിട്ടുണ്ട്. ഇതിൽ 1.4 ബില്യണും ആരോഗ്യ സഹായമാണ്. പൊതുജനാരോഗ്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഉഭയകക്ഷി സഹായം ലൻകുന്ന രാജ്യമാണ് അമേരിക്കയെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി

Share this story