അമേരിക്കയിൽ രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു; ഇറ്റലിയിൽ ഒരു ദിവസത്തിനിടെ 919 മരണം

അമേരിക്കയിൽ രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു; ഇറ്റലിയിൽ ഒരു ദിവസത്തിനിടെ 919 മരണം

കൊറോണ വൈറസ് ബാധയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ലോകം. യൂറോപ്പിലും അമേരിക്കയിലുമാണ് സ്ഥിതി കൂടുതൽ രൂക്ഷം. ഇറ്റലിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 919 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇറ്റലിയിൽ മരണസംഖ്യ ഒമ്പതിനായിരം കടന്നു.

അമേരിക്കയിൽ രോഗികളുടെ എണ്ണം അനിയന്ത്രിതമായി വർധിക്കുകയാണ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം അമേരിക്കയിൽ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. 1500 പേർ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 18,000 പേർക്ക് രോഗം സ്ഥിരീകരിച്ചു. അമേരിക്കയിലെ വാഹന കമ്പനികളോട് അടിയന്തരമായി വെന്റിലേറ്ററുകൾ നിർമിച്ചു തുടങ്ങാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശിച്ചു

രോഗത്തെ നേരിടാൻ രണ്ട് ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് അമേരിക്കൻ ജനിപ്രതിനിധി സഭ അംഗീകരിച്ചു. യു എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അടിയന്തര പാക്കേജിനാണ് സഭ അംഗീകാരം നൽകിയത്.

പാക്കിസ്ഥാനിൽ രോഗികളുടെ എണ്ണം 1400 ആയി. ലോകമെമ്പാടുമായി ആറ് ലക്ഷത്തോളം രോഗികളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് രോഗം സ്ഥിരീകരിച്ചത് ബ്രിട്ടനെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്.

Share this story