കാനഡയില്‍ തൊഴിലാളികളെ പിരിച്ചുവിടാതിരിക്കാന്‍ കമ്പനികള്‍ക്ക് സബ്‌സിഡി

കാനഡയില്‍ തൊഴിലാളികളെ പിരിച്ചുവിടാതിരിക്കാന്‍ കമ്പനികള്‍ക്ക് സബ്‌സിഡി

ഒട്ടാവ: കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ തൊഴിലാളികളെ പിരിച്ചുവിടല്‍ ഒഴിവാക്കുന്നതിന് ചെറുകിട- ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ക്ക് 75 ശതമാനം വേതന സബ്‌സിഡി പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. രാജ്യത്തെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് ഇടത്തരം- ചെറുകിട സംരംഭങ്ങളെന്നും പുതിയ അവസ്ഥയില്‍ തൊഴിലാളികളെ പിരിച്ചുവിടുന്നതും അടച്ചുപൂട്ടുന്നതും ഒഴിവാക്കാനാണ് സബ്‌സിഡിയെന്നും അദ്ദേഹം പറഞ്ഞു.

വേതന സബ്‌സിഡിക്ക് മാര്‍ച്ച് 15 മുതല്‍ പ്രാബല്യമുണ്ടാകും. നേരത്തെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പത്ത് ശതമാനം വേതന സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. ഇത് മതിയാകില്ലെന്ന് കണ്ടതോടെയാണ് പുതിയ പ്രഖ്യാപനം. ചെറുകിട സംരംഭങ്ങള്‍ക്ക് നാല്‍പ്പതിനായിരം ഡോളര്‍ വരെ ബാങ്ക് വായ്പയും സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു. ഈ വായ്പക്ക് ആദ്യ വര്‍ഷം പലിശയുണ്ടാകില്ല.

Share this story