കൊവിഡ് 19; അമേരിക്കൻ സംഗീതജ്ഞൻ ജോ ഡിഫി വിടവാങ്ങി

കൊവിഡ് 19; അമേരിക്കൻ സംഗീതജ്ഞൻ ജോ ഡിഫി വിടവാങ്ങി

വിഖ്യാത അമേരിക്കൻ സംഗീതജ്ഞൻ ജോ ഡിഫി(61) വിടവാങ്ങി. കൊവിഡ് 19 ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. രണ്ട് ദിവസം മുൻപാണ് തന്റെ പരിശോധനാഫലം പോസറ്റീവാണെന്ന് ഡിഫി തന്റെ ഫേസ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിച്ചത്.

തനിക്കും കുടുംബത്തിനും ഇപ്പോൾ അൽപം സ്വകാര്യതയാണ് വേണ്ടതെന്നും പൊതുജനങ്ങൾ കൊറോണയ്ക്കെതിരെ ജാഗ്രത പുലർത്തണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഡിഫി പറഞ്ഞിരുന്നു.

1990ലാണ് എ തൗസൻഡ് വൈൻഡിംഗ് റോഡ് എന്ന ആദ്യ ആൽബം പുറത്തിറങ്ങിയത്. ഇത് പിന്നീട് എക്കാലത്തെയും ലോകോത്തര ഹിറ്റായി മാറി. പിക്കപ്പ് മാൻ, പ്രോപ് മി അപ് ബിസൈഡ് ദി ജൂക്ബോക്സ് (ഇഫ് ഐ ഡൈ), ജോൺ ഡീറി ഗ്രീൻ തുടങ്ങിയവയാണ് ഡിഫിയുടെ പ്രധാന ഹിറ്റുകൾ. ഡിഫിയുടെ ഓൾഡ് ട്രെയിൻ എന്ന ആൽബം 1998ൽ ഗ്രാമി അവാർഡ് നേടിയിരുന്നു.

Share this story