കൊവിഡ് 19 ബാധക്കൊപ്പം പാകിസ്താനിൽ പോളിയോ രോഗവും

കൊവിഡ് 19 ബാധക്കൊപ്പം പാകിസ്താനിൽ പോളിയോ രോഗവും

കൊവിഡ് 19 ബാധക്കൊപ്പം പാകിസ്താനിൽ പോളിയോ രോഗവും. ഡോൺ ദിനപത്രത്തിൻ്റെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തിൻ്റെ വിവിധ ഇറ്റങ്ങളിൽ നിന്ന് പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

വർധിച്ചു വരുന്ന കൊവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കാൻ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കെ പോളിയോ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെടുന്നത് രാജ്യത്തിൻ്റെ ആരോഗ്യവ്യവസ്ഥയെ തകിടം മറിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഈ വർഷം ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 36 പോളിയോ കേസുകലാണെന്നാണ് ഡോൺ പറയുന്നത്. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ മൂന്ന് ബാലന്മാർക്ക് അവസാനമായി പോളിയോ സ്ഥിരീകരിച്ചത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പോളിയോ ബാധയുടെ റിപ്പോർട്ടുകൾ വരുന്നുണ്ടെന്ന് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടും സാക്ഷ്യപ്പെടുത്തുന്നു.

പാകിസ്താനും അഫ്ഗാനിസ്ഥാനും ഒഴികെയുള്ള രാജ്യങ്ങളിൽ നിന്ന് പോളിയോ ഏറെക്കുറെ തുടച്ചു നീക്കപ്പെട്ടു കഴിഞ്ഞു. എന്നാൽ ഈ രണ്ട് രാജ്യങ്ങളിൽ നിന്ന് ഇപ്പോഴും പോളിയോ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതേത്തുടർന്ന് 2014ൽ ലോകാരോഗ്യ സംഘടന പാകിസ്താനിൽ പോളിയോയുമായി ബന്ധപ്പെട്ട യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. പാകിസ്താനിൽ നിന്ന് യാത്ര ചെയ്യുന്ന ഏതൊരാളും പോളിയോ വാക്സിനേഷൻ കയ്യിൽ കരുതണമെന്നാണ് വിവരം.

1526 പേർക്കാണ് പാകിസ്താനിൽ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 13 പേർ മരണപ്പെട്ടു. രാജ്യം ഇപ്പോഴും പൂർണ ലോക്ക് ഡൗണിൽ അല്ല. കംപ്ലീറ്റ് ലോക്ക് ഡൗൺ ഒട്ടേറെ പേർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറയുന്നു.

Share this story