കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 80 കോടി ഡോളർ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സുന്ദർ പിച്ചെ

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 80 കോടി ഡോളർ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സുന്ദർ പിച്ചെ

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 80 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഗൂഗിൾ സിഇഎ സുന്ദർ പിച്ചെ. ചെറുകിട, ഇടത്തരം വാണിജ്യ സംരംഭങ്ങൾ, ആരോഗ്യ സംഘടനകൾ, സർക്കാരുകൾ, ആരോഗ്യപ്രവർത്തകർ എന്നിവക്കാണ് സാമ്പത്തിക സഹായം

കൊറോണ വൈറസ് ലോകമെമ്പാടും വഷളാകുകയാണ്. ഇത് ജീവിതത്തെയും സമൂഹത്തെയും ദോഷകരമായി ബാധിക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിലുള്ള ഇടത്തരം വാണിജ്യ സംരംഭങ്ങൾ, ആരോഗ്യ സംഘടനകൾ, സർക്കാരുകൾ, ആരോഗ്യ പ്രവർത്തകർ എന്നിവയെ പിന്തുണക്കുന്നതിന് 80 കോടി ഡോളറിന്റെ ധനസഹായം പ്രഖ്യാപിക്കുന്നതായി അദ്ദേഹം ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു

ആഗോളതലത്തിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതെങ്ങനെയെന്ന് വിവരങ്ങൾ നൽകുന്ന സർക്കാർ ഏജൻസികൾക്കായി 25 കോടി ഡോളറിന്റെ പരസ്യ ഗ്രാന്റ് നൽകും. കമ്മ്യൂണിറ്റി ധനകാര്യ സ്ഥാപനങ്ങൾക്ക് 2 കോടി ഡോളറിന്റെയും എൻജിഒയെ പിന്തുണക്കുന്നതിന് 2കോടി ഡോളറിന്റെ നിക്ഷേപ ഫണ്ടും നൽകും.

ചികിത്സ, വാക്‌സിനുകൾ എന്നിവയെ കുറിച്ച് പഠനങ്ങൾ നടത്തുന്ന ഗവേഷകർക്കും അക്കാദമിക് സ്ഥാപനങ്ങൾക്കുമായി 20 ദശലക്ഷം ഡോളറും പ്രഖ്യാപിച്ചിട്ടുണ്ട്

Share this story