കൊറോണ വൈറസ്: അമേരിക്കയിൽ പത്തനംതിട്ട സ്വദേശി മരിച്ചു

കൊറോണ വൈറസ്: അമേരിക്കയിൽ പത്തനംതിട്ട സ്വദേശി മരിച്ചു

അമേരിക്കയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് മലയാളി മരിച്ചു. ന്യൂയോർക്കിൽ സബ് വേ ജീവനക്കാരനായ പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡാണ് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഡേവിഡ്

അമേരിക്കയും കൊവിഡ് മരണത്തിൽ ചൈനയെ കടത്തിവെട്ടി. ഇതുവരെ 3800 പേരാണ് യുഎസിൽ കൊറോണയെ തുടർന്ന് മരിച്ചത്. അടുത്ത രണ്ടാഴ്ചക്കാലം അമേരിക്കക്ക് ഏറ്റവും മോശമായ സമയമായിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു

അമേരിക്കയിൽ കുറഞ്ഞത് ഒരു ലക്ഷത്തോളം പേരെങ്കിലും മരിക്കുമെന്ന് ട്രംപ് പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കാണുമെന്നും ട്രംപ് അറിയിച്ചു. രാജ്യത്ത് രണ്ടര ലക്ഷത്തോളം പേർ മരിച്ചേക്കുമെന്നാണ് കരുതുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളും പ്രതികരിച്ചു.

Share this story