കോവിഡ് പടരുന്നു; കാനഡയില്‍ നിയന്ത്രണങ്ങള്‍ നീട്ടിയേക്കും

കോവിഡ് പടരുന്നു; കാനഡയില്‍ നിയന്ത്രണങ്ങള്‍ നീട്ടിയേക്കും

ടൊറൊന്റോ: കാനഡയില്‍ കോവിഡ് ബാധയും മരണവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിച്ചേക്കും. ചിലപ്പോഴും മാസങ്ങള്‍ വരെ നിയന്ത്രണങ്ങള്‍ വേണ്ടി വന്നേക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സൂചന നല്‍കി.

വാടക അടവിനെ സംബന്ധിച്ച് ഫെഡറല്‍ സര്‍ക്കാര്‍ പ്രവിശ്യകളുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ഇക്കാര്യം സര്‍ക്കാറിന്റെ സജീവ പരിഗണനയിലുണ്ടെന്നും ഉപ പ്രധാനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡ് പറഞ്ഞു. ബുധനാഴ്ച അവസാനിച്ച 24 മണിക്കൂറില്‍ 9700 സ്ഥിരീകരിച്ച കേസുകളുണ്ടായിട്ടുണ്ട്. 129 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 1736 പേര്‍ രോഗമുക്തി നേടി.

Share this story