കൊറോണക്ക് കാരണം 5ജിയെന്ന് പ്രചാരണം; യുകെയിൽ മൊബൈൽ ടവർ കത്തിച്ചു

കൊറോണക്ക് കാരണം 5ജിയെന്ന് പ്രചാരണം; യുകെയിൽ മൊബൈൽ ടവർ കത്തിച്ചു

കൊറോണ വൈറസ് വ്യാപനത്തിന് കാരണമാക്കുന്നത് 5 ജി ടെലി കമ്മ്യൂണിക്കേഷൻ ടവറുകളാണെന്ന് ബ്രിട്ടനിൽ വ്യാജ പ്രചാരണം. ഇതിന് പിന്നാലെ യു കെയിലെ നിരവധി മൊബൈൽ ടവറുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു. ഇതോടെ സർക്കാർ വിഷയത്തിൽ ഇടപെട്ടു

ഇത് വെറും വിഡ്ഡിത്തരമാണ്. വളരെ അപകടകരമായ വിഡ്ഡിത്തരമാണെന്നായിരുന്നു ബ്രിട്ടീഷ് കാബിനറ്റ് ഓഫീസർ മിനിസ്റ്റർ മൈക്കൾ ഗോവ് പ്രതികരിച്ചത്. രാജ്യത്തെ അടിയന്തര സേവനങ്ങളെ താറുമാറാക്കുന്ന വിഡ്ഡിത്തരമാണിത്. യാതൊരു ശാസ്ത്രീയ അടിത്തറയും ഇതിനില്ലെന്ന് ദേശീയ മെഡിക്കൽ ഓഫീസർ സ്റ്റീഫൻ പോവിസ് പറഞ്ഞു

മൊബൈൽ ടവറുകൾ ഏറ്റവും ആവശ്യമുള്ള ഘട്ടമാണിത്. അടിയന്തര സർവീസുകളും ആരോഗ്യപ്രവർത്തകരും പ്രവർത്തിക്കുന്ന മൊബൈൽ നെറ്റ് വർക്കിന്റെ സഹായത്തോടെയാണ്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവൃത്തി ചെയ്യുന്നത് അന്യായമാണെന്നും പോവിസ് പറഞ്ഞു.

ബർമിംഗ്ഹാം, ലിവർപൂൾ, മെല്ലിംഗ് തുടങ്ങിയ നഗരങ്ങളിലെ ടവറുകളാണ് അഗ്നിക്കിരയാക്കിയത്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു വ്യാജ വാർത്തയെ തുടർന്നായിരുന്നു നടപടി.

Share this story