കൊവിഡ്-19: രണ്ട് ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഓഫീസര്‍മാര്‍ കൂടി മരിച്ചു  

കൊവിഡ്-19: രണ്ട് ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഓഫീസര്‍മാര്‍ കൂടി മരിച്ചു  

മൊയ്തീന്‍ പുത്തന്‍‌ചിറ


ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ കൊറോണ വൈറസ് പിടിപെട്ട് മരിച്ചു. പോലീസ് സേനയില്‍ 20 വര്‍ഷം സേവനമനുഷ്ഠിച്ചിരുന്ന വെറ്ററന്‍ സ്കൂളുകളുടെ സുരക്ഷാ ഏജന്‍റ് ലൂയിസ് ആല്‍ബിനോയും,1994 മുതല്‍ സേവനമനുഷ്ഠിച്ചിരുന്ന ആക്സിലറി പോലീസ് ലഫ്റ്റനന്‍റ് പിയറി മൊയ്സുമാണ് മരിച്ചതെന്ന് പോലീസ് ചീഫ് ഡെര്‍മോട്ട് ഷിയ വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു.

കൊവിഡ്-19: രണ്ട് ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഓഫീസര്‍മാര്‍ കൂടി മരിച്ചു  

വെള്ളിയാഴ്ച മരണപ്പെട്ടവര്‍ ഉള്‍പ്പടെ കൊറോണ വൈറസ് ബാധിച്ച് ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ഏഴ് പേരാണ് മരിച്ചത്.

വെള്ളിയാഴ്ച വരെയുള്ള കണക്കനുസരിച്ച് ഡിപ്പാര്‍ട്ട്മെന്റിലെ 1,839 ജീവനക്കാര്‍ക്കാണ് കൊറോണ വൈറസ് പോസിറ്റീവ് കണ്ടെത്തിയിട്ടുള്ളത്. അതില്‍ 1,619 യൂണിഫോം അംഗങ്ങളും 220 സിവിലിയന്‍ അംഗങ്ങളുമുണ്ട്. ചൊവ്വാഴ്ചയെ അപേക്ഷിച്ച് 53.3 ശതമാനം വര്‍ധനവാണെന്ന് പോലീസ് ചീഫ് പറഞ്ഞു. മറ്റൊരു 6,695 പോലീസുകാര്‍ രോഗികളാണ്.

Share this story