കൊവിഡ് ബാധിച്ച് വിദേശത്ത് മരിച്ചത് നാല് മലയാളികൾ

കൊവിഡ് ബാധിച്ച് വിദേശത്ത് മരിച്ചത്  നാല് മലയാളികൾ

കൊവിഡ് ബാധിച്ച് നാല് മലയാളികൾ വിദേശത്ത് വച്ച് മരിച്ചു. അയർലന്റിൽ വച്ച് മരിച്ച കോട്ടയം കറുപ്പന്തറ സ്വദേശിയായ മലയാളി നേഴ്‌സാണ് മരിച്ചവരിൽ ഒരാൾ.

രണ്ട് പേര്‍ അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് മരിച്ചത്. ന്യൂയോർക്കിൽ വച്ച് മരിച്ച ഒരാൾ ഇടുക്കി തൊടുപുഴ സ്വാദേശിയും, മറ്റൊരാൾ പത്തനംതിട്ട തിരുവല്ല സ്വദേശിയുമാണ്. മലപ്പുറം ചെമ്മാട് സ്വാദേശിയാണ് സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

നേഴ്സ് ആയി സേവനമനുഷ്ഠിച്ചിരുന്ന കോട്ടയം കുറുപ്പന്തറ സ്വദേശി പഴഞ്ചിറയിൽ ജോർജ്ജ് പോളിന്റെ ഭാര്യ ബീന ജോർജ് ആണ് അയർലന്റിൽ കൊവിഡ് ബാധിച്ചു മരിച്ചത്. കാൻസർ ബാധിതയായ ഇവർക്ക് കൊവിഡ് പിടിപെടുകയായിരുന്നു. ന്യുയോർക്കിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരിൽ ഒരാൾ 21 വയസ് മാത്രം പ്രായമുളള വിദ്യാർത്ഥിയാണ്. ഒരാഴ്ചയായി ചികിത്സയിലായിരുന്ന തിരുവല്ല കടപ്ര വലിയപറമ്പിൽ തൈക്കടവിൽ ഷോൺ എബ്രഹാമാണ് മരിച്ചത്.

മരിച്ച രണ്ടാമത്തെയാൾ ന്യൂയോർക്ക് മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥനായ തങ്കച്ചനാണ്. ഇടുക്കി തൊടുപുഴ സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ കുറെ നാളുകളായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ടാക്‌സി ഡ്രൈവറായി ജോലി ചെയ്തിരുന്ന 41 കാരനായ മലപ്പുറം ചെമ്മാട് സ്വദേശി സഫ്‌വാനാണ് സൗദിയിൽ വച്ച് മരിച്ചത്.

ന്യൂമോണിയ ബാധിച്ച് അവശനിലയിലായ ഇദ്ദേഹം റിയാദിലെ ജർമൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഇന്നലെ രാത്രിയോടെ മരിച്ചത്. സഫ്‌വാന്റെ ഭാര്യയും കൊവിഡ് ലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ കഴിയുകയാണ്.

Share this story