കൊറോണ മരണങ്ങൾ എഴുപതിനായിരത്തിലേക്ക്; 12 ലക്ഷത്തിലധികം രോഗബാധിതർ

കൊറോണ മരണങ്ങൾ എഴുപതിനായിരത്തിലേക്ക്; 12 ലക്ഷത്തിലധികം രോഗബാധിതർ

ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 69,418 ആയി. 12,72, 737 പേർക്കാണ് ഇതിനോടകം കൊവിഡ് 19 ബാധിച്ചത്. കൊവിഡ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ രോഗം ഭേദമാകാത്തതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.

വൈറസ് ബാധിച്ച് 10 ദിവസം കഴിഞ്ഞിട്ടും രോഗം ഭേദമാകാതെ വന്നതോടെയാണ് ബോറിസ് ജോൺസണെ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. ബ്രിട്ടനിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 621 പേരാണ് മരിച്ചത്. ഇറ്റലിയിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെയുള്ള ഏറ്റവും കുറഞ്ഞ മരണനിരക്ക് ഇന്നലെ രേഖപ്പെടുത്തി. അതേസമയം ഫ്രാൻസിൽ ഏറ്റവും ഉയർന്ന മരണനിരക്കും രേഖപ്പെടുത്തി

ഇറ്റലിയിൽ 525 പേരാണ് ഇന്നലെ മരിച്ചത്. ഫ്രാൻസിൽ 518 പേരും മരിച്ചു. സ്‌പെയിനിൽ 694 പേർക്ക് ഇന്നലെ ജീവൻ നഷ്ടപ്പെട്ടു. ജർമനി, ഇറാൻ, ബൽജിയം, നെതർലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും മരണനിരക്ക് ഉയരുകയാണ്.

ലിബിയൻ മുൻ പ്രധാനമന്ത്രി മഹമ്മൂദ് ജിബ്രിൽ കൊവിഡ് ബാധിച്ച് മരിച്ചു. അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. അമേരിക്കയിൽ മരിച്ച മലയാളികളുടെ എണ്ണം ആറായി.

Share this story