മെഡിക്കല്‍ ഉപകരണ കയറ്റുമതിയിൽ ചൈന നേടിയത് 11,000 കോടി

മെഡിക്കല്‍ ഉപകരണ കയറ്റുമതിയിൽ ചൈന നേടിയത് 11,000 കോടി

കൊറോണ വൈറസ് ബാധ ഉടലെടുത്തത് ചൈനയിലാണ്. എന്നാല്‍ ഇപ്പോള്‍ ചൈന അതില്‍ നിന്ന് കരകയറുന്നതാണ് കാണാന്‍ സാധിക്കുന്നത്. വന്‍ സാമ്പത്തിക നേട്ടമാണ് കൊറോണ വൈറസ് ഭീതിയില്‍ നിന്ന് കരകയറുന്ന ചൈന കൊയ്യുന്നതെന്നാണ് വിവരം. ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് ചൈന ആരോഗ്യ സുരക്ഷ ഉപകരണങ്ങളിലൂടെ വന്‍നേട്ടം കൊയ്യുന്ന വിവരം പുറംലോകം അറിഞ്ഞിരിക്കുന്നത്.

 

അമേരിക്കയും യൂറോപ്പും ഇപ്പോള്‍ ആരോഗ്യ സുരക്ഷാ ഉപകരണങ്ങളില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത് വലിയ ക്ഷാമമാണ്. അത് മുതലെടുത്തുകൊണ്ടാണ് ചൈന വന്‍ ലാഭമുണ്ടാക്കുന്നത്. 1.45 ബില്യണ്‍ ഡോളര്‍ അഥവാ 11,000 കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളുടെ കയറ്റുമതിയാണ് ചൈന നടത്തിയിരിക്കുന്നത്. ലോകമൊട്ടാകെ കൊറോണ വൈറസ് മരണം വിതയ്ക്കുമ്പോള്‍ ചൈന കയറ്റുമതി നടത്തി പണം സമ്പാദിക്കുകയാണ്.

മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 16,000 വെന്റിലേറ്ററുകള്‍, കോടിക്കണക്കിന് മാസ്‌ക്കുകള്‍, ലക്ഷക്കണക്കിന് സുരക്ഷാ കവചങ്ങള്‍ എന്നിവയാണ് ചൈന കയറ്റുമതി ചെയ്തിരിക്കുന്നത്. ചൈനയിലെ ജനറല്‍ അഡ്മിസ്ട്രേഷന്‍ ഓഫ് കസ്റ്റംസിനെ ഉദ്ധരിച്ചാണ് ഈ വിവരം.

Share this story