ചെറുകിട വരുമാനങ്ങളെല്ലാം അടഞ്ഞു; കാനഡയില്‍ അടുത്ത മാസം വാടക പ്രതിസന്ധി കനക്കും

ചെറുകിട വരുമാനങ്ങളെല്ലാം അടഞ്ഞു; കാനഡയില്‍ അടുത്ത മാസം വാടക പ്രതിസന്ധി കനക്കും

ടൊറൊന്റോ: കോവിഡ് നിയന്ത്രണങ്ങള്‍ കാരണം റസ്‌റ്റോറന്റ്- ചില്ലറ വില്‍പ്പന കേന്ദ്രങ്ങളെല്ലാം വലിയ പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് ഇവിടങ്ങളിലെ ജോലിക്കാര്‍ താമസ വാടകയടക്കം കൊടുക്കുന്നതിന് വലിയ പ്രയാസം നേരിടും. മെയ് മാസത്തില്‍ വാടകയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുമെന്നും അതിനാല്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‍കണമെന്നും ആവശ്യമുയരുന്നുണ്ട്.

രാജ്യത്ത് ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയായ ഒന്റാരിയോയിലാകും പ്രതിസന്ധി കനക്കുക. വാടക അടക്കാനാകില്ലെന്ന് കാണിച്ച് പല വാടകക്കാരും ഉടമകള്‍ക്ക് കത്തെഴുതുന്നുണ്ട്. കാനഡയിലെ 36 ശതമാനം താമസക്കാരും വാടകയിലാണ് കഴിയുന്നത്. ഏപ്രിലില്‍ 70 ശതമാനം വാടക കുടിശ്ശികയും പിരിച്ചിട്ടുണ്ട്.

രാജ്യത്തുടനീളം പത്ത് ശതമാനം റസ്റ്റോറന്റുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ 18 ശതമാനം കൂടി അടക്കും. ഇത് ദിവസക്കൂലിക്കാര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. കുടിയേറ്റക്കാരടക്കമുള്ളവര്‍ ഇത്തരം ജോലികളെയാണ് അധികവും ആശ്രയിക്കുന്നത്.

Share this story