ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഗുരുതരാവസ്ഥയിൽ; തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഗുരുതരാവസ്ഥയിൽ; തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറഅറി. ഞായറാഴ്ച രാത്രിയോടെയാണ് ബോറിസ് ജോൺസന്റെ നില വഷളായത്. ഓക്‌സിജൻ ട്രീറ്റ്‌മെന്റ് ആരംഭിച്ചതിന് പിന്നാലെ ആദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

പനിയും ചുമയും ശക്തമായതോടെയാണ് ആരോഗ്യസംഘത്തിന്റെ നിർദേശപ്രകാരം അദ്ദേഹത്തെ ലണ്ടൻ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റിയത്. മാർച്ച് 27 മുതൽ ഡൗണിംഗ് സ്ട്രീറ്റിലെ വീട്ടിൽ അദ്ദേഹം ഐസോലേഷനിലായിരുന്നു. ജോൺസണ് ആവശ്യമെങ്കിൽ വെന്റിലേറ്റർ സൗകര്യമൊരുക്കുമെന്നും ബ്രിട്ടീഷ് സർക്കാർ വൃത്തങ്ങൾ അറിയിച്ചു

വിദേശകാര്യമന്ത്രി ഡൊമനിക് റാബിന് പ്രധാനമന്ത്രിയുടെ ചുമതല നൽകിയിട്ടുണ്ട്. ജോൺസന്റെ ആറ് മാസം ഗർഭിണിയായ പങ്കാളിയും കൊവിഡ് ബാധിച്ച് ഐസോലേഷനിലാണ്.

Share this story