കൊവിഡിൽ തകർന്ന് ലോകം: മരണസംഖ്യ 73,800 ആയി; 13ലക്ഷത്തിലധികം രോഗബാധിതർ

കൊവിഡിൽ തകർന്ന് ലോകം: മരണസംഖ്യ 73,800 ആയി; 13ലക്ഷത്തിലധികം രോഗബാധിതർ

കൊവിഡ് 19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 73800 ആയി. 13,25,000ലധികം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 2,75,000 പേർക്ക് രോഗം ഭേദമായി. യൂറോപ്പിലാണ് ഏറ്റവുമധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഫ്രാൻസിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 833 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. രാജ്യത്തെ മൊത്തം മരണസംഖ്യ 9000 കടന്നു. ഒരു ലക്ഷത്തോളം പേർ രോഗബാധിതരാണ്. അമേരിക്ക, യുകെ, ഇറ്റലി, സ്‌പെയിൻ രാജ്യങ്ങളിലും മരണസംഖ്യ കുത്തനെ ഉയരുകയാണ്.

അമേരിക്കയിൽ 756 മരണങ്ങൾ ഒരു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തു. പതിനായിരത്തിലധികം പേർ ഇവിടെ മരിച്ചിട്ടുണ്ട്. ആകെ രോഗബാധിതരുടെ എണ്ണം മൂന്നര ലക്ഷം കടന്നു. യുകെയിൽ 439 പേർ ഒരു ദിവസത്തിനിടെ മരിച്ചു. 5300ലധികം പേർ മരിച്ചു. ഇറ്റലിയിൽ 636 പേരാണ് ഇന്നലെ മരിച്ചത്. 16523 പേർ ആകെ മരിച്ചു.

സ്‌പെയിനിൽ ി്‌നലെ 500ലധികം പേർ മരിച്ചു. മരണസംഖ്യ 13,100 ആയി. ബൽജിയം, നെതർലാൻഡ്, ഇറാൻ രാജ്യങ്ങളിലും ഇന്നലെ നൂറിലേറെ പേർക്ക് ജീവൻ നഷ്ടപ്പെട്ടു

Share this story