കൊവിഡ് മരുന്ന് നൽകിയില്ലെങ്കിൽ ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ്

കൊവിഡ് മരുന്ന് നൽകിയില്ലെങ്കിൽ ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ്

മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സിക്ലോരോക്വിന്റെ കയറ്റുമതി നിർത്തുകയാണെങ്കിൽ ഇന്ത്യ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊവിഡ് രോഗ ചികിത്സക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിൻ ്‌മേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാൻ അനുവദിക്കണമെന്ന് ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

മരുന്നുകളുടെയും കൊവിഡ് രോഗബാധിതരുടെയും ചികിത്സക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങളുടെയും കയറ്റുമതി ഇന്ത്യൻ സർക്കാർ മാർച്ച് 25 മുതൽ നിരോധിച്ചിരുന്നു. രാജ്യത്ത് കൊവിഡ് രോഗികൾ വർധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം.

ഞായറാഴ്ച മോദിയുമായി സംസാരിച്ചിരുന്നു. ഞങ്ങൾക്കാവശ്യമായ മരുന്ന് എത്തിച്ചു നൽകുന്നതിനെ ഞങ്ങൾ വിലമതിക്കും. ഇനിയിപ്പോൾ അത് ചെയ്തില്ലെങ്കിലും കുഴപ്പമൊന്നുമില്ല. പക്ഷേ തിരിച്ചടിയുണ്ടാകും. തിരിച്ചടിയുണ്ടാകാതിരിക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.

അമേരിക്കയിൽ കൊറോണ വൈറസ് ബാധിച്ച് പതിനായിരത്തോളം ആളുകൾ മരിച്ചിട്ടുണ്ട്. മൂന്നര ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

Share this story