കാനഡയില്‍ വയോധികര്‍ക്കുള്ള പ്രത്യേക കേന്ദ്രങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കടുത്ത ഭീഷണിയില്‍

കാനഡയില്‍ വയോധികര്‍ക്കുള്ള പ്രത്യേക കേന്ദ്രങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കടുത്ത ഭീഷണിയില്‍

ടൊറൊന്റോ: ശമ്പളം കുറഞ്ഞ ജോലി, പാര്‍ട് ടൈം ഷെഡ്യൂള്‍, ഒരു ദിവസം പല ഷിഫ്റ്റുകളിലായി മൂന്നോളം സ്ഥാപനങ്ങളില്‍ ജോലി. കാനഡയിലെ വയോധികരെ പാര്‍പ്പിച്ച നഴ്‌സിംഗ് കേന്ദ്രങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിയുടെ പൊതുസ്വഭാവമാണിത്. പ്രത്യേകിച്ച് പി എസ് ഡബ്ല്യു എന്ന് വിളിക്കപ്പെടുന്ന പേഴ്‌സണല്‍ സപ്പോര്‍ട്ട് വര്‍ക്കര്‍മാര്‍ക്ക് ഈ കോവിഡ് കാലം അതിഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പല നഴ്‌സിംഗ് കേന്ദ്രങ്ങളും കോവിഡ് ഹോട്ട്‌സ്‌പോട്ടുകളായി മാറുകയും പല ജീവനക്കാര്‍ക്കും രോഗം ബാധിച്ചിട്ടുമുണ്ട്.

വയോധികരും മാറാവ്യാധികളുമുള്ളവരെ കുളിപ്പിക്കുക, വസ്ത്രം ധരിപ്പിക്കുക, ഭക്ഷണം നല്‍കുക തുടങ്ങിയ ജോലികളാണ് പി എസ് ഡബ്ല്യു വിഭാഗം ചെയ്യേണ്ടത്. രാജ്യത്തുടനീളമുള്ള ഇത്തരം നൂറുകണക്കിന് കേന്ദ്രങ്ങളില്‍ ഒരു കോവിഡ് ബാധയെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജീവനക്കാര്‍ കുറവുള്ള കേന്ദ്രങ്ങളിലാണ് വലിയ പ്രതിസന്ധി. ഒന്റാരിയോയിലെ ബോബ്‌കേജ്യോന്‍ നഴ്‌സിംഗ് ഹോം അത്തരത്തിലൊന്നാണ്. ഇവിടുത്തെ 27 അന്തേവാസികളാണ് കോവിഡ് വന്ന് മരിച്ചത്. ലാവലിലെ സെയ്‌ന്റെ ഡൊറോത്തി കേന്ദ്രത്തില്‍ എട്ട് പേര്‍ മരിക്കുകയും നൂറിലേറെ പേര്‍ക്ക് കോവിഡ് ബാധിക്കുകയും ചെയ്തു. ക്യൂബെക്കിലെ ഷവിനിജനില്‍ ലാഫളെഷെ കേന്ദ്രത്തില്‍ 12 പേര്‍ മരിക്കുകയും 101 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

Share this story