കൊവിഡ് ബാധിച്ച് മരണസംഖ്യ 82,023; യുഎസിൽ 24 മണിക്കൂറിനിടെ 1970 പേർ മരിച്ചു

കൊവിഡ് ബാധിച്ച് മരണസംഖ്യ 82,023; യുഎസിൽ 24 മണിക്കൂറിനിടെ 1970 പേർ മരിച്ചു

കൊവിഡ് ബാധിച്ച് ലോകമെമ്പാടുമായി മരിച്ചവരുടെ എണ്ണം 82,023 ആയി. 14,30,528 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതിൽ 3,01,828 പേർ രോഗവിമുക്തരായി. ഫ്രാൻസിലും മരണസംഖ്യ പതിനായിരം കടന്നു. പതിനായിരത്തിലധികം പേർ മരിക്കുന്ന നാലാമത്തെ രാജ്യമാണ് ഫ്രാൻസ്

ഇന്നലെ മാത്രം ഫ്രാൻസിൽ 1417 പേരാണ് മരിച്ചത്. ആകെ മരണം 10,328 ആയി ഉയർന്നു. ഇറ്റലി, സ്‌പെയിൻ, യു എസ് എന്നീ രാജ്യങ്ങളിലാണ് നേരത്തെ പതിനായിരത്തിന് മുകളിൽ മരണം റിപ്പോർട്ട് ചെയ്തത്.

അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1970 പേരാണ് മരിച്ചത്. ഒരു ദിവസത്തിൽ മരിക്കുന്നവരുടെ എണ്ണത്തിൽ ഇത് റെക്കോർഡാണ്. ന്യൂയോർക്ക് നഗരത്തിൽ മാത്രം 731 പേർ മരിച്ചു. യുഎസിലെ ആകെ മരണനിരക്ക് 12,841 ആയി. രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു

സ്‌പെയിനിൽ 704 മരണങ്ങളാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. ആകെ മരണസംഖ്യ 14,045 ആയി. ഇറ്റലിയിൽ 604 പേർ ചൊവ്വാഴ്ച മരിച്ചു. ആകെ മരണസംഖ്യ 17,127 ആയി,1111

Share this story