76 ദിവസങ്ങൾക്ക് ശേഷം വുഹാൻ നഗരം വീണ്ടും തുറന്നു; എല്ലാ നിയന്ത്രണങ്ങളും പിൻവലിച്ചു

76 ദിവസങ്ങൾക്ക് ശേഷം വുഹാൻ നഗരം വീണ്ടും തുറന്നു; എല്ലാ നിയന്ത്രണങ്ങളും പിൻവലിച്ചു

കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാൻ നഗരം വീണ്ടും തുറന്നു. നഗരത്തിൽ ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ലോക്ക് ഡൗണും പിൻവലിച്ചു. നീണ്ട 76 ദിവസങ്ങൾക്ക് ശേഷം നഗരം വീണ്ടും സ്വതന്ത്രമായ സന്തോഷത്തിലാണ് ജനങ്ങൾ

മരണത്തിനും ജീവിത്തിനുമിടയിലെ 76 ദിവസങ്ങളാണ് വുഹാനിൽ കടന്നുപോകുന്നത്. അവശേഷിച്ച നിയന്ത്രണങ്ങൾ കൂടി നീക്കിയതോടെ റോഡ്, ട്രെയിൻ ഗതാഗതം പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങി.

നിയന്ത്രണങ്ങൾ നീക്കിയെങ്കിലും ജനജീവിതം സാധാരണ നിലയിലേക്ക് എത്താൻ ഇനിയും സമയമെടുക്കുമെന്നാണ് ചൈന വ്യക്തമാക്കുന്നത്. ഉറ്റവരെ നഷ്ടമായ നിരവധി പേർ നഗരത്തിലുണ്ട്. ലോകത്ത് കൊറോണ പടർത്തിയവരെന്ന കുറ്റപ്പെടുത്തലുകൾ ഏൽപ്പിച്ച മാനസികാഘാതവും മറികടക്കാൻ സമയമേറെ വേണ്ടി വരുമെന്ന് വിദഗ്ധർ പറയുന്നു.

Share this story