ഇനിയും മരണങ്ങൾ കാണണമെങ്കിൽ നിങ്ങളുടെ രാഷ്ട്രീയവത്കരണം തുടർന്നോളു; ട്രംപിനോട് ഡബ്ല്യു എച്ച് ഒ

Share with your friends

ചൈനയോട് അടുപ്പം കാണിക്കുന്ന ലോകാരോഗ്യ സംഘടനക്ക് അമേരിക്ക ധനസഹായം നൽകില്ലെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ലോകാരോഗ്യ സംഘടന ഡയറക്ടർ ട്രഡൂസ് അധനം. കൊവിഡ് 19 പ്രതിസന്ധി രാഷ്ട്രീയവത്കരിക്കരുത്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിൽ ശ്രദ്ധ കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു

എല്ലാ രാഷ്ട്രീയപാർട്ടികളുടെയും ശ്രദ്ധ ജനങ്ങളെ രക്ഷിക്കുന്നതിലാകണം. ദയവായി ഈ വൈറസിനെ രാഷ്ട്രീയവത്കരിക്കരുത്. ഇനിയും മരണങ്ങൾ നടക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ രാഷ്ട്രീയവത്കരിക്കുന്നത് തുടർന്നോളുവെന്നും ഡബ്ല്യു എച്ച് ഒ ഡയറക്ടർ വിമർശിച്ചു

നിങ്ങൾക്ക് ഇനിയും മൃതശരീരങ്ങളുടെ ബാഗ് വേണമെങ്കിൽ അങ്ങനെ ചെയ്‌തോളു. മൃതശരീരങ്ങളുടെ ബാഗ് വേണ്ട എന്നാണെങ്കിൽ രാഷ്ട്രീയവത്കരണത്തിൽ നിന്നും പിൻമാറണമെന്നും ട്രെഡൂസ് അധനം പറഞ്ഞു.

ഡബ്ല്യു എച്ച് ഒക്ക് നൽകുന്ന പണം പിടിച്ചു വെക്കാൻ പോകുകയാണ്. അവർ ചൈനയോട് അടുത്തു നിൽക്കുന്നുണ്ടെന്നും ആയിരുന്നു ട്രംപിന്റെ ഭീഷണി.

   

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Powered by