ബ്രിട്ടീഷ് നടി ഹിലരി ഹീത്ത് കൊവിഡ് ബാധിച്ച് മരിച്ചു

ബ്രിട്ടീഷ് നടി ഹിലരി ഹീത്ത് കൊവിഡ് ബാധിച്ച് മരിച്ചു

ബ്രിട്ടീഷ് നടി ഹിലരി ഹീത്ത് കൊവിഡ് രോഗബാധിതയായി മരിച്ചു. 74 വയസ്സായിരുന്നു. കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിന് ശേഷം ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ടെലിവിഷൻ സ്‌ക്രീനുകളിലൂടെ രംഗത്തുവന്ന ഹിലരി 1968ലാണ് ചലചിത്ര രംഗത്തേക്ക് എത്തുന്നത്.

വിച്ച് ഫൈൻഡർ ജനറൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം, ദ ബോഡി സ്റ്റീലേർസ്, ദ ഒബ്ലോംഗ് ബോക്‌സ്, ക്രൈ ഓഫ് ദ ബാൻഷി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. നിർമാണരംഗത്തും ഇവർ സജീവമായിരുന്നു.

സിനിമകൾക്ക് പുറമെ ടെലിഫിലിമുകലും ടെലി സിരീസുകളും ഹിലരി നിർമിച്ചിട്ടുണ്ട്. 1999ൽ സ്‌പേസ് എന്ന ടെലിവിഷൻ പരമ്പരയിലാണ് അവസാനമായി അഭിനയിച്ചത്.

കൊവിഡ് ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൻ. ഇതിനോടകം 8931 പേർ ബ്രിട്ടനിൽ മരിച്ചു.

Share this story