കൊവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം ഒരു ലക്ഷവും കടന്നു; രോഗബാധിതര്‍ 17 ലക്ഷം

കൊവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം ഒരു ലക്ഷവും കടന്നു; രോഗബാധിതര്‍ 17 ലക്ഷം

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 1,02,667 പേരാണ് കൊറോണ ബാധിതരായി മരിച്ചത്. ആകെ മരിച്ചതിന്റെ പകുതിയിലേറെയും ഇറ്റലി, അമേരിക്ക, സ്‌പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ്.

ഇറ്റലിയിൽ ഇതുവരെ 18,849 പേർ കൊവിഡ് ബാധിച്ച് മരിച്ചു. അമേരിക്കയിൽ 18,725 പേരും സ്‌പെയിനിൽ 16,081 പേരും ഫ്രാൻസിൽ 13,197 പേരും മരിച്ചു. 17 ലക്ഷത്തോളം രോഗികളാണ് ലോകമെമ്പാടുമായി ഒള്ളത്. അമേരിക്കയിൽ മാത്രം രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടായിരത്തിലധികം പേരാണ് അമേരിക്കയിൽ മരിച്ചത്.

ബ്രിട്ടൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ ഒരു ദിവസത്തിനിടെ ആയിരത്തിലധികം പേർ മരിച്ചു. വിവിധ രാജ്യങ്ങൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന രംഗത്തുവന്നിട്ടുണ്ട്. നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് രോഗം വീണ്ടും പടരാൻ കാരണമാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

Share this story