ഡൊണാള്‍ഡ് ട്രംപിന്റെ ഉറ്റസുഹൃത്ത് കൊവിഡ് ബാധിച്ച് മരിച്ചു

ഡൊണാള്‍ഡ് ട്രംപിന്റെ ഉറ്റസുഹൃത്ത് കൊവിഡ് ബാധിച്ച് മരിച്ചു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറ്റ സുഹൃത്ത് സ്റ്റാന്‍ലി ചെറ കൊവിഡ് ബാധിച്ച് മരിച്ചു. 80 വയസ്സായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ട്രംപിനെ സാമ്പത്തികമായി സഹായിച്ചവരില്‍ പ്രമുഖനാണ് സ്റ്റാന്‍ലി ചെറ

കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റില്‍ തന്റെ സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ആണെന്ന് ട്രംപ് പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ബില്‍ഡറും റിയല്‍ എസ്‌റ്റേറ്റുകാരനുമാണ് എന്നാണ് മരിച്ച ചെറയെ ട്രംപ് വിശേഷിപ്പിച്ചത്.

അമേരിക്കയിൽ ഈസ്റ്റർ ഞായറിൽ മാത്രം മരിച്ചത്. 1528 പേരാണ്. ഇതോടെ അമേരിക്കയിലെ മരണസംഖ്യ 22,115 ആയി ഉയർന്നു. 27421 പേർക്ക് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചു. 560433 പേർക്കാണ് യു എസിൽ ആകെ രോഗം സ്ഥിരീകരിച്ചത്. 11766 പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.

ഇന്ത്യയിൽ നിന്ന് ലഭിച്ച ഹൈഡ്രോക്‌സി ക്ലോറോക്വിൻ മരുന്ന് വിദഗ്ധ പരിശോധനകൾക്ക് ശേഷം സംസ്ഥാനങ്ങൾക്ക് കൈമാറാനാണ് അമേരിക്കയുടെ തീരുമാനം

Share this story