കൊവിഡ് : ചൈനയില്‍ വാക്‌സിനുകള്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍

കൊവിഡ് : ചൈനയില്‍ വാക്‌സിനുകള്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍

കൊവിഡ് 19 വാക്സിനുകള്‍ ചൈന മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രണ്ട് വാക്സിനുകളാണ് ഇപ്പോള്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ബെയ്ജിങ് ആസ്ഥാനമായുള്ള നാസ്ഡാക്ക് സിനോവാക് ബയോടെക്കിന്റെ (എസ്‌വിഎഒ) യൂണിറ്റും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പിന്റെ അംഗീകാരമുള്ള വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്റ്റും ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്.

 

സൈനിക പിന്തുണയുള്ള അക്കാദമി ഓഫ് മിലിട്ടറി മെഡിക്കല്‍ സയന്‍സും ഹോങ്കോങ്ങിലെ ബയോടെക് കമ്പനിയായ കാന്‍സിനോ ബയോയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്സിന്‍ പരീക്ഷണത്തിന് കഴിഞ്ഞ മാര്‍ച്ചില്‍ ചൈനീസ് ഭരണകൂടം അനുമതി നല്‍കിരുന്നു. ‘ വാക്‌സിന്‍ പരീക്ഷണം വിജയത്തിലെത്താന്‍ രണ്ടു വര്‍ഷം വരെ വേണ്ടിവന്നേക്കാം.

അതുവരെ മാസ്‌കുകള്‍ ഉപയോഗിക്കുക, വലിയ കൂടിച്ചേരലുകള്‍ തടയുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ടിയാന്‍ജിന്‍ യൂണിവേഴ്‌സിറ്റി ഓഫ് ട്രെഡീഷണല്‍ ചൈനീസ് മെഡിസിന്‍ പ്രസിഡന്റ് യാങ് ബോളി മാധ്യമങ്ങളോട് പറഞ്ഞു.

Share this story